
മെഡിക്കല്‍ സ്റ്റോറില്‍ കയറിയ കള്ളന് അടിച്ചുമാറ്റിയത് 30000 രൂപയും ഹോര്‍ലിക്സും ബോണ്‍വിറ്റയും; പത്തനംതിട്ടയിൽ ഒറ്റ രാത്രിയിൽ മോഷണം നടന്നത് എട്ട് കടകളില്‍
സ്വന്തം ലേഖിക
പന്തളം: കുളനട ജംഗ്ഷന് സമീപം നാലു കടകളില്‍ മോഷണവും നാലിടത്തു മോഷണശ്രമവും നടന്നു.
41,000 രൂപയോളമാണു മോഷ്ടാക്കള്‍ കവര്‍ന്നത്. തിങ്കളാഴ്ച രാത്രിയിലാണ് എല്ലാ കടകളുടെയും ഓട് പൊളിച്ചിളക്കി മോഷണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം വ്യാപാരികള്‍ അറിയുന്നത്. മാന്തുക വിജയ നിവാസില്‍ ജയശ്രീയുടെ ഗാലക്സി മെഡിക്കല്‍ സ്റ്റോറില്‍ കയറിയ മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ വലിച്ചിളക്കിയതിനു ശേഷമായിരുന്നു കവര്‍ച്ച.
30,000 രൂപയോളമാണു നഷ്ടമായത്. ഇവിടെ നിന്ന് ഹോര്‍ലിക്സ്, ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള ഫുഡ് ഐറ്റംസ് മോഷ്ടാക്കള്‍ കവര്‍ന്നു.
കൈപ്പുഴ നോര്‍ത്ത് നാരകത്തുംമണ്ണില്‍ എൻ.ആര്. ഗോപിനാഥന്റെ എവര്‍ഗ്രീൻ വെജിറ്റബിള്‍സ് & ഫ്രൂട്സില്‍ നിന്ന് 2000ത്തോളം രൂപയാണു മോഷ്ടിച്ചത്. ഞെട്ടൂര്‍ ശ്രീമഹാദേവയില് ചിത്തരഞ്ജന്റെ ശ്രീമഹദേവ ജനറല്‍ സ്റ്റോഴ്സിലെ വഞ്ചിയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 9,000 രൂപ കവര്‍ന്നു.
ഞെട്ടൂര്‍ തോണ്ടത്തറയില്‍ പ്രദീപ് കുമാറിന്റെ അമൃത സ്റ്റോഴ്സില്‍ നിന്ന് ആയിരത്തിലേറെ രൂപയും മോഷണം പോയി.