play-sharp-fill
മുണ്ടക്കയത്ത് വേണ്ടേ ഹയര്‍സെക്കന്‍ഡറി സ്കൂള്‍.മുണ്ടക്കയം പഞ്ചായത്തില്‍ മുരിക്കുംവയല്‍ വൊക്കേഷണല്‍ ഹയര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ മാത്രമാണ് പ്ലസ് വണ്‍, പ്ലസ് ടു ബാച്ചുകള്‍ ഉള്ളത്

മുണ്ടക്കയത്ത് വേണ്ടേ ഹയര്‍സെക്കന്‍ഡറി സ്കൂള്‍.മുണ്ടക്കയം പഞ്ചായത്തില്‍ മുരിക്കുംവയല്‍ വൊക്കേഷണല്‍ ഹയര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ മാത്രമാണ് പ്ലസ് വണ്‍, പ്ലസ് ടു ബാച്ചുകള്‍ ഉള്ളത്

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയം കേന്ദ്രമായി ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്

മുണ്ടക്കയം ടൗണിലും സമീപപ്രദേശങ്ങളിലുമായുള്ള ഹൈസ്കൂളുകളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരത്തിലധികം വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ പാസാക്കുന്നത്. ഇതില്‍ നൂറില്‍ അധികം വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് കരസ്ഥമാക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഹയര്‍സെക്കൻഡറി വിദ്യാഭ്യാസത്തിന് മറ്റ് മേഖലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം പഞ്ചായത്തില്‍ മുരിക്കുംവയല്‍ വെക്കേഷണല്‍ ഹയര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ മാത്രമാണ് പ്ലസ് വണ്‍, പ്ലസ് ടു ബാച്ചുകള്‍ ഉള്ളത്. ഇവിടെയുള്ള 200 ഓളം സീറ്റുകള്‍ ഒഴിച്ചാല്‍ ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ഒരു ദിവസം 15-20 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ഉപരി പഠനം നേടുവാൻ.

കൂട്ടിക്കല്‍ പഞ്ചായത്തിലെഏന്തയാര്‍, പെരുവന്താനം പഞ്ചായത്തിലെ ചുഴുപ്പ്, കൊക്കയര്‍ പഞ്ചായത്തിലെ കുറ്റിപ്ലാങ്കാട്, കോരുത്തോട് എന്നിവിടങ്ങളിലാണ് മറ്റ് ഹയര്‍ സെക്കൻഡറി സ്കൂളുകള്‍ ഉള്ളത്.

മുണ്ടക്കയത്തുനിന്നു ബസ് കയറി കിലോമീറ്റര്‍ യാത്ര ചെയ്തു വേണം വിദ്യാര്‍ഥികള്‍ ഓരോ ദിവസവും ഉപരിപഠനം നേടാൻ. ഇതില്‍ കൂടുതലും ബുദ്ധിമുട്ടുന്നത് പെണ്‍കുട്ടികളാണ്. സ്പെഷല്‍ ക്ലാസ് ഉള്‍പ്പെടെ കഴിഞ്ഞ് ബസ് കയറി മുണ്ടക്കയത്തെത്തി തിരികെ വീട്ടില്‍ എത്തുമ്ബോഴേക്കും നേരം വൈകും. ഇതോടെ മാതാപിതാക്കളുടെ ആധിയും വര്‍ധിക്കും.
മുണ്ടക്കയം കേന്ദ്രീകരിച്ച്‌ ഹയര്‍സെക്കൻഡറി സ്കൂള്‍ ആരംഭിച്ചാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടും. ഹയര്‍സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനമെന്നാവശ്യവുമായി വിവിധ മാനേജ്മെന്‍റുകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം നിരവധി തവണ അധികാരികള്‍ക്ക് നിവേദനങ്ങള്‍നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മുണ്ടക്കയം ടൗണിന് സമീപത്തുള്ള സെന്‍റ് ആന്‍റണീസ്, സെന്‍റ് ജോസഫ്, സിഎംഎസ് എന്നീ മൂന്ന് ഹൈസ്കൂളുകളില്‍ എവിടെയെങ്കിലും ഒരു ഹയര്‍സെക്കൻഡറി ബാച്ച്‌ അനുവദിച്ചാല്‍ വിദ്യാര്‍ഥികളുടെ ദുരിതത്തിന് പരിഹാരമാകും

Tags :