play-sharp-fill
ഭക്തര്‍ക്ക് ഇനി തണലേകില്ല….!  കോടാലിക്കൈ ഉയര്‍ന്നു; ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ തണലേകി നിന്നിരുന്ന മരം മുറിച്ച്‌ നീക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

ഭക്തര്‍ക്ക് ഇനി തണലേകില്ല….! കോടാലിക്കൈ ഉയര്‍ന്നു; ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ തണലേകി നിന്നിരുന്ന മരം മുറിച്ച്‌ നീക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

സ്വന്തം ലേഖിക

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ കാലങ്ങളായി തണലേകി നിന്നിരുന്ന വൃക്ഷം മുറിച്ച്‌ നീക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു.

ക്ഷേത്ര ഉത്സവ നാളുകളിലും മറ്റും കൊടും ചൂടില്‍ വെന്തുരുകുന്ന ഭക്തര്‍ക്ക് കുളിരേകി ആശ്വസിപ്പിച്ചിരുന്ന വൃക്ഷമാണ് പരിസര വാസിയുടെ പരാതിയെത്തുടര്‍ന്ന് മുറിച്ച്‌ നീക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണര്‍കാട് ബൈപ്പാസ് കൂടി യാഥാര്‍ത്ഥ്യമായപ്പാേള്‍ ദൂരെ ദേശങ്ങളില്‍ നിന്നുമെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന പ്രധാന കവാടമായി കിഴക്കേനട മാറി. ഇതു വഴി എത്തുന്ന ഭക്തര്‍ വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുന്നതും പതിവായിരുന്നു. ഇതാണ് പൊടുന്നനെ ഇല്ലാതാക്കിയത്.

ബൈപ്പാസില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കയറുന്ന പ്രവേശന കവടത്തില്‍ ദേവസ്വം ബോര്‍ഡ് അലങ്കാര ഗോപുരം പണിയാനുള്ള നീക്കത്തിലാണ്.

ഇതിന്റെ ഭാഗമായാണ് വൃക്ഷം മുറിച്ചു നീക്കിയതെന്ന ആക്ഷേപമാണ് ഭക്തജനങ്ങള്‍ ഉന്നയിക്കുന്നത്.