സാമ്പത്തിക ഇടപാടുകളെ തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി; യുവതി ആത്മഹത്യ ചെയ്ത കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.

കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലിനെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ നിരന്തര ഭീഷണി കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് ഭീഷണിക്ക് കാരണം. കഴിഞ്ഞ മാസം 24നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്.

പ്രതി ഡ്രൈവറായി പോകുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയായിരുന്നു. പണം തിരികെ ചോദിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തി.

യുവതിയുടെ മൊബൈല്‍ ഫോണ്‍, വാട്‌സ്‌ആപ്പ് ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ശരത് ലാലിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.