video
play-sharp-fill
മെെസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികളടക്കം പത്ത് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

മെെസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികളടക്കം പത്ത് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക

ബംഗളൂരു: മെെസൂരുവില്‍ സ്വകാര്യ ബസും കാറും കുട്ടിയിടിച്ച്‌ രണ്ട് കൂട്ടികളടക്കം പത്ത് പേര്‍ മരിച്ചു.

കൊല്ലഗല്‍ – ടി നരസിപുര മെയിൻ റോഡിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസും ടൊയോട്ട എസ് യു വി കാറും കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് യു വി കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുത്തത് നാട്ടുകാരും പൊലീസും ചേര്‍ന്നാണ്. ബെല്ലാരിയിലെ സംഗനക്കല്‍ സ്വദേശികളാണ് മരിച്ചത്.

മെസൂരുവില്‍ വിനോദയാത്രയ്‌ക്കെത്തിയവരാണ് ഇവര്‍. കാറിലുണ്ടായിരുന്നത് 13 പേരാണ്. ഇവരില്‍ പത്ത് പേരും മരിച്ചു.

മൂന്ന് പേര്‍ ആശുപത്രിയിലാണ്. ചാമുണ്ഡി ഹില്‍സില്‍ നിന്ന് തിരികെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്