video
play-sharp-fill

കരിപ്പൂർ വിമാനത്താവളത്തിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ട്‌പേർ പിടിയിൽ ;   കോഴിക്കോട് എയർ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്

കരിപ്പൂർ വിമാനത്താവളത്തിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ട്‌പേർ പിടിയിൽ ; കോഴിക്കോട് എയർ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ രണ്ട് പേര്‍ പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് ഷെരീഫ്, മലപ്പുറം സ്വദേശി സഫ്‌വാൻ എന്നിവരാണ് പിടിയിലായത്.

ഒരു കോടി 20 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന രണ്ട് കിലോഗ്രാം സ്വര്‍ണമാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്താൻശ്രമിച്ചത്. മുഹമ്മദ് ഷെരീഫിന്റെ ശരീരത്തില്‍ നിന്ന് 1061 ഗ്രാം സ്വര്‍ണ മിശ്രിതം അടങ്ങിയ നാല് ക്യാപ്‌സൂളുകളും സഫ്‌വാനില്‍ നിന്ന് 1159 ഗ്രാം തൂക്കം വരുന്ന നാല് ക്യാപ്‌സൂളുകളുമാണ് പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നാണ് പ്രതികളെത്തിയത്. അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.