play-sharp-fill
കോട്ടയം ജില്ലയിലെ മരുന്ന് സംഭരണശാലയില്‍ 35,000 കിലോ ബ്ലീച്ചിങ് പൗഡര്‍; കാവലിന് അഗ്നിരക്ഷാസേന.വെയര്‍ഹൗസുകളിലുണ്ടാ യ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം

കോട്ടയം ജില്ലയിലെ മരുന്ന് സംഭരണശാലയില്‍ 35,000 കിലോ ബ്ലീച്ചിങ് പൗഡര്‍; കാവലിന് അഗ്നിരക്ഷാസേന.വെയര്‍ഹൗസുകളിലുണ്ടാ യ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം

സ്വന്തം ലേഖകൻ

കോട്ടയം: കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍റെ (കെ.എം.എസ്.സി.എല്‍) ജില്ലയിലെ സംഭരണശാലയിലുള്ളത് 35,000 കിലോ ബ്ലീച്ചിങ് പൗഡര്‍.

വെയര്‍ഹൗസുകളിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ബാങ്കെ ബിഹാരി കമ്ബനിയുടെ ഈ ബ്ലീച്ചിങ് പൗഡര്‍ തിരിച്ചെടുത്തേക്കും. 65,000 കിലോ ബ്ലീച്ചിങ് പൗഡറാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 30,500 കിലോ കോര്‍പറേഷൻ ആവശ്യപ്പെട്ടതനുസരിച്ച്‌ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പാര്‍ക്കിൻസ് എൻര്‍പ്രൈസസ് തിരിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലീച്ചിങ് പൗഡര്‍ സ്റ്റോക്ക് ഉള്ളതിനാല്‍ സുരക്ഷാനടപടികളുടെ ഭാഗമായി കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം ഒരു യൂനിറ്റ് അഗ്നിരക്ഷാസേനയെ നിയോഗിച്ചു. മൂന്നു സെക്യൂരിറ്റി ജീവനക്കാരില്‍ രണ്ടുപേരെ രാത്രി ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തി. ഒന്നരലക്ഷം കപ്പാസിറ്റിയുള്ള ടാങ്കില്‍ വെള്ളം സംഭരിച്ചിട്ടുണ്ട്.

ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരിക്കുന്നത് 1000 സ്ക്വയര്‍ ഫീറ്റുള്ള മുറിയിലാണ്. ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കി. ചൂടുമൂലം സ്വയം കത്തുന്നത് ഒഴിവാക്കാൻ ഓട്ടോമാറ്റിക് സംവിധാനവും മുറിയിലുണ്ട്.മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍നിന്ന് ദൂരെ മാറിയാണ് കെമിക്കല്‍ മുറി. തീപിടിത്തമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാൻ എല്ലാ ഒരുക്കവും ചെയ്തതായി മാനേജര്‍ സെബിൻ അറിയിച്ചു. കഴിഞ്ഞ ദിവസം അഗ്നിരക്ഷാസേന സംഭരണശാലയില്‍ ഫയര്‍ ഓഡിറ്റ് നടത്തിയിരുന്നു. അഗ്നിരക്ഷ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ല മെഡിക്കല്‍ ഓഫിസറും ഡ്രഗ് ഇൻസ്പെക്ടറും കഴിഞ്ഞ ദിവസം സംഭരണശാല സന്ദര്‍ശിച്ച്‌ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തി.

മെഡിക്കല്‍ കോളജ് വിട്ടുകൊടുത്ത ഒന്നര ഏക്കര്‍ സ്ഥലത്ത് പണിത പുതിയ അഞ്ചുനില കെട്ടിടത്തിലാണ് സംഭരണശാല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍റെ സംഭരണശാലകളില്‍ തീപിടിത്തമുണ്ടായിരുന്നുഅഗ്നിരക്ഷ ജീവനക്കാരന് ജീവൻ നഷ്ടമാവുകയും ചെയ്തു.ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് സംഭരണശാലകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നത്

Tags :