video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം യുവാവിനെ തലയ്ക്കടിച്ച്  കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ആർപ്പുക്കര സ്വദേശികൾ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ആർപ്പുക്കര സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

ഗാന്ധിനഗർ: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആർപ്പുക്കര വാരിമുട്ടം ഭാഗത്ത് കുറ്റിക്കാട്ടു ചിറയിൽ വീട്ടിൽ ജോജിമോൻ ജോസ് (30), ആർപ്പുക്കര വില്ലൂന്നി കുളങ്ങരപറമ്പിൽ വീട്ടിൽ അരുൺ രവി (29) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇന്നലെ രാത്രി 12 മണിയോടുകൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ഫ്ലോറൽ പാർക്ക് ബാറിനു മുൻവശം വെച്ച് തൊണ്ണംകുഴി സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും, കയ്യിലിരുന്ന ജി ഐ പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ആയിരുന്നു.

യുവാവും ഇവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്.

പരാതിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ഇവരെ പിടികൂടുകയുമായിരുന്നു.ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പ്രദീപ് ലാൽ, എസ്.ഐ മാർട്ടിൻ അലക്സ്, എ. എസ്.ഐ പ്രശാന്ത് എം പി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയില്‍ ഹാജരാക്കി.