play-sharp-fill
ലൈസന്‍സ് ഇല്ല; മലപ്പുറം ചാലിയാറില്‍ സര്‍വീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു; ബോട്ടിന് സ്റ്റോപ്പ്‌ മെമ്മോ നല്‍കി

ലൈസന്‍സ് ഇല്ല; മലപ്പുറം ചാലിയാറില്‍ സര്‍വീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു; ബോട്ടിന് സ്റ്റോപ്പ്‌ മെമ്മോ നല്‍കി

സ്വന്തം ലേഖിക

മലപ്പുറം: മലപ്പുറം ചാലിയാറില്‍ മുറിഞ്ഞ മാടില്‍ ലൈസൻസ് ഇല്ലാത്തവര്‍ സര്‍വീസ് നടത്തിയ ബോട്ട് പോര്‍ട്ട് ഉദ്യോഗസ്ഥരും അരീക്കോട് പൊലീസും പിടിച്ചെടുത്തു.

മറു കരയില്‍ ആളെ ഇറക്കി തിരിച്ചു വന്ന റിവര്‍ ലാൻഡ് എന്ന ബോട്ട് ഓടിച്ച ഡ്രൈവര്‍ക്ക് ലൈസൻസും മറ്റ് മൂന്ന് പേര്‍ക്ക് രേഖകളോ ഇല്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനൂര്‍ ബോട്ടപകടത്തെത്തുടര്‍ന്ന് ഇവിടുത്തെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് സര്‍വീസ് തുടരുകയായിരുന്നു. റിവര്‍ ലാൻഡ് എന്ന ബോട്ടിനു സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച്‌ സ്ത്രീകളും കുട്ടികളുമായി കടലില്‍ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളത്തിന്‍റെ ഉടമയ്ക്കെതിരെ നടപടിയെടുത്തിരുന്നു.

വള്ളം ഉടമയ്ക്ക് ഫിഷറീസ് അധികൃതര്‍ 25,000 രൂപ പിഴയിട്ടു. ഇക്കഴിഞ്ഞ 23ന് വിഴിഞ്ഞം നോമാൻസ് ലാൻഡില്‍ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്.

പത്ത് വയസില്‍ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘവുമായാണ് ഉല്ലാസ യാത്ര നടത്തിയത്.