നൈജീരിയന്‍ നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. എട്ടുമാസത്തിനു ശേഷമാണ് മലയാളികളടക്കമുള്ളവരുടെ മോചനം സാധ്യമായത്.
സ്വന്തം ലേഖകൻ
അബുജ: നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. കപ്പലും ജീവനക്കാരുടെ പാസ്‌പോര്‍ട്ടും വിട്ടുനല്‍കി.
അസംസ്‌കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ഓഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എംടി ഹീറോയിക് ഇദുന്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കപ്പലിന്‍റെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള ക്രൂ അംഗങ്ങള്‍ തടവിലായിരുന്നു. ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പല്‍ ജീവനക്കാര്‍. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു കപ്പല്‍.
രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തിയിരുന്നു. വിട്ടയക്കപ്പെട്ടവര്‍ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തുമെന്നാണ് വിവരം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ടായിരുന്നു.