ആദ്യ ദിവസം തന്നെ ഷെെനിനെക്കുറിച്ച്‌ മോശം ഇംപ്രഷന്‍; കണ്‍ട്രോളില്ല; തലയിടിച്ച്‌ വീഴാഞ്ഞത് ഭാഗ്യം’..ഷൈനും മംമ്തയും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമയാണ് ലൈവ്. ഷൈനിനെക്കുറിച്ച്‌ മംമ്ത പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്

Spread the love

സ്വന്തം ലേഖകൻ

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ജീവിതത്തിലും കരിയറിലും പല ഘട്ടങ്ങള്‍ നേരിട്ട മംമ്ത എന്നും പ്രേക്ഷകര്‍ക്ക് പ്രചോദനമാണ്

മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മംമ്തയ്ക്ക് നിരവധി അവസരങ്ങള്‍ പിന്നീട് വന്നു. ബിഗ് ബി, ബാബ കല്യാണി, ബസ് കണ്ടക്ടര്‍, അൻവര്‍ തുടങ്ങി നിരവധി സിനിമകളില്‍ മംമ്ത അഭിനയിച്ചു. ഇതിനിടെ തെലുങ്ക് സിനിമയിലും സജീവമായി.
ഇതിനിടെയാണ് അസുഖ ബാധിതയായി നടി കുറച്ച്‌ കാലം മാറി നില്‍ക്കുന്നത്. ശക്തമായ തിരിച്ചു വരവും നടിക്ക് സാധ്യമായി. ലൈവാണ് മംമ്തയുടെ പുതിയ സിനിമ. വികെപി സംവിധാനം ചെയ്ത സിനിമയില്‍ ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിര്‍, പ്രിയ വാര്യര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷൈനും മംമ്തയും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമയാണ് ലൈവ്. ഷൈനിനെക്കുറിച്ച്‌ മംമ്ത പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആദ്യത്തെ ദിവസം അദ്ദേഹത്തിന് വളരെ എനര്‍ജിയായിരുന്നു. എന്തുകാെണ്ടാണെന്നൊന്നും ചോദിക്കേണ്ട. കൈയിലിരിക്കുന്ന സാധനം കൈയിലിരിക്കുന്നേ ഇല്ല. സ്പോട്ടിലേക്ക് ഓടി വന്നു. എന്തോ ഭാഗ്യത്തിനാണ് തല ആ ചുമരിനിടിച്ച്‌ താഴെ വീഴാതിരുന്നത്. അന്നാണ് ആദ്യമായി ഷൈനിനെ കാണുന്നത്. അന്നത്തെ സീൻ ഒരുപാട് ടേക്ക് പോയി’

‘ആദ്യത്തെ ദിവസം ഷൈൻ അണ്‍കണ്‍ട്രോളബിള്‍ ആയിരുന്നു. ആ ദിവസം തന്നെ ഈ സംഭവത്തില്‍ കോള്‍ഡ് ഔട്ട് ചെയ്തത് പിന്നീട് അദ്ദേഹത്തിന് ഉപകരിച്ചു. ക്ലൈമാസ്കിന്റെ സമയത്ത് ഷൈൻ എന്റെയടുത്ത് വന്ന് നന്നായി അങ്ങനെ സംഭവിച്ചത്, ഞാനിപ്പോള്‍ പുഷ്പം പോലെയല്ലേ ക്ലൈമാക്സില്‍ പെര്‍ഫോം ചെയ്തതെന്ന് പറഞ്ഞു’

‘ഇടയ്ക്ക് ആരെങ്കിലും ആള്‍ക്കൊരുപുള്ളിക്ക് ചൊട്ട് കൊടുത്താല്‍ മതി. അപ്പോള്‍ ഉണര്‍ന്നോളും. ഷൈൻ തലയില്‍ ഒന്നും വെക്കുന്നില്ലെന്നാണ് എനിക്ക് മനസ്സിലായത്. വളരെ ഫ്ലൂയിഡ് ആണ്. ഒരു സീനില്‍ ഞങ്ങള്‍ ക്ഷമയോടെ നില്‍ക്കുകയാണെന്ന് ഷൈനിന് മനസ്സിലായി’

‘ആ സീനില്‍ എനിക്കും ഫ്രണ്ടായി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനും ആകെ കുറച്ച്‌ വരികളേ ഉള്ളൂ. ഒപ്പം പ്രവര്‍ത്തിക്കുന്നത് വളരെ ഫണ്‍ ആയിരുന്നു’ ആദ്യ ദിവസം ഷൈനിനെക്കുറിച്ച്‌ വളരെ മോശം ഇംപ്രഷനായിരുന്നു. പക്ഷെ പോകപ്പോകെ മനസ്സിലായെന്നും മംമ്ത വ്യക്തമാക്കി.

അഭിമുഖങ്ങളിലെ ഷൈനിന്റെ പെരുമാറ്റം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. അടുത്തിടെ ലൈവ് സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ നടൻ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. പൊതുവേദികളിലെ നടന്റെ പെരുമാറ്റം പരിധി വിടുന്നുണ്ടെന്ന് പൊതുവെ അഭിപ്രായമുണ്ട്. മലയാള സിനിമയില്‍ ഇന്ന് ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളാണ് ഷൈൻ ടോം,ചാക്കോ. എന്നാല്‍ ഓഫ് സ്ക്രീനില്‍ ഷൈൻ വിമര്‍ശിക്കപ്പെടുന്നു.ലൈവ് സിനിമയുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ നേരത്തെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഷൈൻ കാരണം ഷൂട്ടിംഗ് വൈകുന്നെന്നായിരുന്നു പരോക്ഷമായി രഞ്ജു രഞ്ജിമാര്‍ ആരോപിച്ചത്. ഷൂട്ടില്‍ അല്‍പ്പവസ്ത്രം ധരിച്ച്‌ ഓടിക്കളിക്കുന്ന, സ്ത്രീകളോട് മര്യാദയില്ലാതെ പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങള്‍ രഞ്ജു രഞ്ജിമാര്‍ ഉന്നയിച്ചു.

എന്നാല്‍ ആരോപണം തള്ളി സിനിമയിടെ സംവിധായകൻ വികെപി രംഗത്തെത്തി. ഷൈൻ കാരണം ഷൂട്ട് വൈകിയിട്ടില്ലെന്നും ഷൂട്ടിംഗുമായി സഹകരിക്കുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോയെന്ന് വികെപി പറഞ്ഞു. ഷൈനിനെക്കുറിച്ച്‌ പൊതുവെ നിര്‍മാതാക്കള്‍ക്കോ സംവിധായകര്‍ക്കോ പരാതിയില്ല.