
സ്വന്തംലേഖകൻ
ചേര്‍ത്തല: ബസില്‍ വെച്ച് മാല പൊട്ടിച്ച സ്ത്രീകളെ ബുദ്ധിപൂര്‍വം പോലീസില്‍ പിടിച്ചു നല്‍കി വീട്ടമ്മ. ശനിയാഴ്ച രാവിലെ കോട്ടയത്ത് നിന്നും ചേര്‍ത്തലയ്ക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസിലായിരുന്നു സംഭവം
ദേവകി (72) യുടെ മാലയാണ് കവരാൻ ശ്രമിച്ചത്. തിരുപ്പൂര്‍ ചെട്ടിപ്പാളയം കോവില്‍ വളവ് ഡോര്‍ നമ്ബര്‍ 13 ല്‍ താമസിക്കുന്ന ദേവി (39) ശിവ (36) എന്നിവരാണ് പിടിയിലായത്. യാത്രക്കാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് യാത്രക്കിടെ പ്രതികള്‍ വാരനാട് കുപ്പക്കാട്ടില്‍ ദേവകിയുടെ സ്വര്‍ണ്ണമാലയാണ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ദേവകി പെട്ടെന്ന് ബഹളമുണ്ടാക്കിയില്ല. ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. ഉടൻതന്നെ ചേര്‍ത്തല പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു