
സ്വന്തം ലേഖകൻ
വെഞ്ഞാറമൂട് : സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയായ കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരിച്ചത്. ഹയർ സെക്കൻഡറി വിഭാഗം എക്കണോമിക്സ് അധ്യാപികയായായിരുന്നു മിനി.
കാരേറ്റ് പേടികുളം ശീമ വിള വീട്ടിൽ വേണുകുമാർ ആണ് ഭർത്താവ്.അദ്ദേഹം കെ.എസ്.ഇ ബിയിൽ ജോലി ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചക്ക് 12.30 ന് വെഞ്ഞാറമൂട്ടിലെ ഒരു ഭക്ഷണ ശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 31-ന് ആയിരുന്നു മിനി സർവീസിൽനിന്ന് വിരമിക്കേണ്ടിയിരുന്നത്. . മക്കൾ : ജയശങ്കർ ( പോളി ടെക്നിക് വിദ്യാർത്ഥി, ഇന്ദു ജ (ഡിഗ്രി വിദ്യാർത്ഥിനി).