കൈക്കൂലിക്കെതിരെ പരാതി നൽകി മാതൃകയായി ഒരു വില്ലേജ് ഓഫീസ്! പോക്കുവരവ് അപേക്ഷയുമായി എത്തി കൈക്കൂലി നല്‍കിയ അപേക്ഷകനെതിരെ പരാതിയുമായി വില്ലേജ് ഓഫീസർ; പണം വാങ്ങിയ ഏജന്റിനെയും നല്കിയ അപേക്ഷകനേയും പ്രതി ചേർക്കണമെന്നാവശ്യം

Spread the love

സ്വന്തം ലേഖകൻ

ശാസ്തമംഗലം: പോക്കുവരവ് ചെയ്യാനായി ഏജൻറ് പണം വാങ്ങിയെന്ന് വെളിപ്പെടുത്തിയ അപേക്ഷകനെതിരെ ശാസ്തമംഗലം വില്ലേജ് ഓഫീസറാണ് പൊലീസിൽ പരാതി നൽകി. വട്ടിയൂർക്കാവ് സ്വദേശി പ്രതാപനാണ് പോക്കുവരവ് അപേക്ഷയുമായി ശാസ്തമംഗംലം വില്ലേജ് ഓഫീസിലെത്തിയത്.

ഓഫീസിന് മുന്നിൽ അപേക്ഷകളെഴുതാനിരിക്കുന്നയാള്‍ എല്ലാം ശരിയാക്കാമെന്ന് ഇയാളോട് ഏറ്റു. ഉദ്യോഗസ്ഥർക്കെന്ന പേരിൽ പണവും വാങ്ങി. പ്രതാപൻ തന്നെയാണ് ഇക്കാര്യം ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് പറഞ്ഞതും. വില്ലേജ് ഓഫീസര്‍ വെറുതെ ഇരുന്നില്ല. ഉടൻ വിജിലൻസിനെ വിവരമറിയിച്ചു. പണം കൈയോടെ പിടികൂടാത്തതിനാൽ പൊലീസിനെ വിവരം കൈമാറാൻ വിജിലൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പരാതി മ്യൂസിയം പൊലീസിൽ എത്തിപ്പോൾ പ്രതാപനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൊഴി നൽകി വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റായതിനാൽ പണം വാങ്ങിയ ഏജന്റിനെയും പണം നൽകിയ പ്രതാപനേയും പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസ് സിമി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. അഴിമതിക്ക് തടയിടാൻ റവന്യു വകുപ്പും വിജിലൻലും പലവിധ പദ്ധതികളുമായി ഇറങ്ങിത്തിരിച്ചതിന് പിന്നാലെയാണ് അഴിമതിക്കെതിരെ ഉദ്യോഗസ്ഥരുടെ കരുതൽ