രണ്ട് വയസുള്ള വളര്‍ത്തുനായയെ തലയ്ക്കടിച്ച്‌ മൃതപ്രായനാക്കി; ശരീത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചതിനുശേഷം ജീവനോടെ കുഴിച്ചു മൂടി; പരാതിയിന്മേല്‍ അയല്‍വാസിക്കെതിരെ നടപടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: വളര്‍ത്തുനായയെ അയല്‍വാസി ജീവനോടെ കത്തിച്ചുകൊന്നുവെന്ന പരാതിയില്‍ കേസ്.

പരാതിക്കാരിയായ എടത്വ തലവടി തോപ്പില്‍ചിറയില്‍ മോൻസി ജേക്കബിന്റെ രണ്ടുവയസുള്ള വളര്‍ത്തുനായയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പില്‍ നിന്ന് ഇന്നലെ പുറത്തെടുത്തു.
തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച്‌ 13നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേദിവസം രാത്രി വീടിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തുറന്നുവിട്ടിരുന്ന നായ എങ്ങനെയോ പുറത്തിറങ്ങി.

രണ്ടുദിവസം നായയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നായ സമീപവാസിയുടെ കിണറ്റില്‍ വീണുവെന്നും ചത്തതിനാല്‍ കുഴിച്ചിട്ടുവെന്നും പിന്നീട് മോൻസിയ്ക്ക് വിവരം ലഭിച്ചു.

കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കിണറ്റില്‍ വീണ നായയെ പുറത്തെടുത്തപ്പോള്‍ ആരോഗ്യവാനായിരുന്നെന്നും പിന്നീട് തലയ്ക്കടിച്ച്‌ മൃതപ്രായനാക്കിയെന്നും വിവരം ലഭിച്ചു.

അവശനായ നായയെ കുഴിച്ചിടാൻ തുടങ്ങിയപ്പോള്‍ ചാടിയെണീക്കാൻ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് നായയുടെ ശരീത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചതിനുശേഷം കുഴിച്ചുമൂടുകയായിരുന്നെന്നാണ് വിവരം.