വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ; അറസ്റ്റിലായത് മൂന്നിലവ് സ്വദേശി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വീട്ടമ്മയെ ബലാത്സംഗം ചെയ്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നിലവ് പെരുങ്കാവ് ഭാഗത്ത് ചെമ്പാക്കൽ വീട്ടിൽ റോയി കുര്യൻ (48) തെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ 2015-ൽ വീട്ടമ്മയെ ബലാൽസംഗം ചെയ്തതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇയാളെ മാഹിയിൽ നിന്നും പിടികൂടുകയായിരുന്നു.

എസ്.ഐ മനോജ് കുമാർ, സി.പി.ഓ അനൂപ് , ശിഹാബ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.