
സ്വന്തം ലേഖകൻ
കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഷോറൂമൂകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്. കൊച്ചി ഉള്‍പ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.
മാനുഫാക്‌ചേഴ്‌സിന് നൂറ് കോടി രൂപ പിഴ ഈടാക്കാവുന്ന തട്ടിപ്പാണ് കണ്ടെത്തിയതെന്ന് കൊച്ചിയില്‍ റെയ്ഡിന് നേതൃത്വം നല്‍കിയ ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
250 വാട്സ് ശേഷിയുള്ള വാഹനങ്ങള്‍ ശേഷി കൂട്ടി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ലൈസന്‍സും രജിസ്‌ട്രേഷനും വേണ്ടാത്തവയാണ് 25കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വാഹനങ്ങള്‍.
ഇവയുടെ മോട്ടോര്‍ ശേഷി കൂട്ടി വേഗം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഷോറൂമിലാണോ നിര്‍മ്മാതാക്കളാണോ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്ന് വ്യക്തമല്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. വേഗം കൂട്ടുന്നതുമൂലം അപകടങ്ങള്‍ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.