
സംവിധാന രംഗത്തേക്ക് അച്ഛനെ പിന്തുടർന്നു മകനും എത്തുന്നു ; ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസാണ് സംവിധാന രംഗത്ത് എത്തുന്നത്
സ്വന്തം ലേഖകൻ
അച്ഛന്റെ പാത പിന്തുടർന്ന് മകനും സംവിധാന രംഗത്തേക്ക് . പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്‍റെ അനുഭവപരിചയത്തോടെയാണ് ജഗന്‍റെ അരങ്ങേറ്റം. നേരത്തെ അഹാന കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്കൽ ആൽബവും ജഗൻ സംവിധാനം ചെയ്തിതുണ്ട് .
എം.പി.എം. പ്രൊഡക്ഷൻസ് ആന്‍റ് സെന്‍റ് മരിയാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ജഗന്‍റെ ആദ്യചിത്രം നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രമായിരിക്കുമിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവനടന്മാരില്‍ ശ്രദ്ധേയനായ സിജു വിൽസൺ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് ഐ ബിനുലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു ചെയ്യുന്നത്. സര്‍വീസില്‍ ആദ്യമായി ചുമതലയേല്‍ക്കുന്ന എസ് ഐ ആണ് ബിനുലാലിലൂടെയാണ് കഥ നീങ്ങുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷനുകളായി വരുന്നത്.
മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇവര്‍ക്ക് പുറമെ ബോളിവുഡിൽ നിന്നുള്ള ഒരു അഭിനേതാവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ജീവ് എസ്. ആണ് ചിത്രത്തിന്‍റെ തിരക്കഥ. ഗോപി സുന്ദറിന്‍റേതാണ് സംഗീതം. ജാക്സണ്‍ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്നു.