കുട്ടികള്‍ സാമൂഹികവിരുദ്ധരുടെ കൈകളില്‍ അകപ്പെടാതിരിക്കാൻ ശക്തമായ പ്രതിരോധം തീർക്കണം; അധമസംസ്കാരത്തില്‍ വീഴുന്ന അധ്യാപകരെയും പി.ടി.എ കള്‍ നിരീക്ഷിക്കണം : മന്ത്രി വി.എൻ. വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: സ്കൂള്‍ തുറക്കലിനു മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താനും സ്കൂള്‍ പി.ടി.എകള്‍ക്കു ബോധവല്‍ക്കരണവും നിര്‍ദേശങ്ങളും നല്‍കാനും കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ പി.ടി.എ.
ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു ചേര്‍ത്തു. കോട്ടയം എം.ടി. സെമിനാരി സ്കൂളില്‍ നടന്ന യോഗം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ സാമൂഹികവിരുദ്ധരുടെ കൈകളില്‍ അകപ്പെടാതിരിക്കാൻ രക്ഷകര്‍ത്താക്കളുടെയും പി.ടി.എ. സമിതികളുടെയും കര്‍ശനമായ നിരീക്ഷണം വേണമെന്നു മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. കുട്ടികളെ അധമസംസ്കാരത്തിലേക്കു നയിക്കുന്ന ശക്തികള്‍ക്കെതിരേ വലിയ രീതിയിലുള്ള പ്രതിരോധം പി.ടി.എ. സമിതികളില്‍ നിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അധമസംസ്കാരത്തില്‍ വീഴുന്ന അധ്യാപകരെയും പി.ടി.എ കള്‍ നിരീക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ വരുന്ന നാലു വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍മാര്‍ക്കു കീഴില്‍ വരുന്ന 298 സ്കൂളുകളിലെ പി.ടി.എ. പ്രതിനിധികളുടെ യോഗമാണു വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ചങ്ങനാശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോള്‍ സാബു അധ്യക്ഷയായിരുന്നു.
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വല്‍സമ്മ മാണി, വിജയപുരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കുര്യൻ വര്‍ക്കി, കോട്ടയം നഗരസഭാംഗവും പി.ടി.എ. പ്രസിഡന്റുമായ എം.വി മോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതല വഹിക്കുന്ന എസ്. ശ്രീകുമാര്‍, എസ്.എസ്.കെ. ജില്ലാ കോഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ ആര്. അജിത, മോഹൻദാസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു