
ജോലിക്ക് പോകാത്തതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു..! ഒളിവിൽ പോയ ഭർത്താവ് പിടിയിൽ
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: ജോലിക്ക് പോകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച കേസിൽ ഭർത്താവ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന്‍ മകന്‍ പൊടിമോനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 25ന് തൊട്ടപ്പള്ളിയിലാണ് കേസിനാസ്പദമായ സംഭവം. പൊടിമോന്‍ ജോലിക്കു പോകാത്തതിനെ ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ വിരോധത്താല്‍ ആണ് ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. തുടര്‍ന്ന് കാപ്പില്‍ ഭാഗത്ത് നിന്നാണ് ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പൊടിമോന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബൂബക്കര്‍ സിദ്ദിഖ്, ബിപിന്‍ ദാസ്, വിഷ്ണു, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.