video
play-sharp-fill

ഇടുക്കി പൂപ്പാറയിൽ കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെയെന്ന്  സ്ഥിരീകരണം; കാര്യമായ പരിക്കേറ്റിട്ടില്ലെന്നും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും വനം വകുപ്പ്; നിരീക്ഷിക്കാൻ പ്രത്യേക സംഘം

ഇടുക്കി പൂപ്പാറയിൽ കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെയെന്ന് സ്ഥിരീകരണം; കാര്യമായ പരിക്കേറ്റിട്ടില്ലെന്നും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും വനം വകുപ്പ്; നിരീക്ഷിക്കാൻ പ്രത്യേക സംഘം

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: ഇടുക്കി പൂപ്പാറയിൽ കാറിടിച്ചത് ചക്കക്കൊമ്പനെ തന്നെയെന്ന് വനം വകുപ്പിന്‍റെ സ്ഥിരീകരണം. അപകടത്തിൽ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി.

വനം വകുപ്പ് വെറ്ററിനറി ഡോക്റ്ററും ദേവികുളം റേഞ്ച് ഓഫിസറും നേരിട്ട് കണ്ടാണ് ആനയ്ക്ക് പരിക്കില്ലെന്ന് ഉറപ്പാക്കിയിരിക്കുന്നത്. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ചൊവ്വാഴ്ച്ച ഇടുക്കി പൂപ്പാറ ചൂണ്ടലിൽ‌ റോഡിലിറങ്ങിയ ആനയെ കാറിടിച്ചിരുന്നു. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന് കേടു പാട് സംഭവിക്കുകയും യാത്രക്കാർ പരിക്കേൽക്കുകയും ചെയ്തിരുന്നു. കാറിടിച്ചതോടെ അക്രമാസക്തനായ കാട്ടാന കാറിനു മുകളിലിരുന്നതായും വാഹനം തകർക്കാൻ ശ്രമിച്ചതായും യാത്രക്കാർ പറയുന്നു.