പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്..! ഫലപ്രഖ്യാപനം വൈകിട്ട് മൂന്നിന്; ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പുറത്തുവിടും.

ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4,32,436 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് ടു ഫലം കാത്തിരിക്കുന്നത്. 28,495 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലും പരീക്ഷ എഴുതി.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് ഫലം നോക്കാം. SAPHALAM 2023, iExaMS – Kerala, PRD LÇ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും.