
ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ച് വീണ് മത്സ്യതൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവില്‍ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയില്‍ രാജുവിന്റെ മകൻ രാജേഷാണ് മരിച്ചത്.
സ്വന്തം ലേഖകൻ
ഹരിപ്പാട് : മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി കടലിൽ വീണ് മരിച്ചു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.
മത്സ്യബന്ധനത്തിനിടയില്‍ മുനമ്പത്ത് അഴീക്കോടിന് സമീപം ആണ് അപകടം നടന്നത്. കള്ളിക്കാട് കൊടുവക്കാട്ടില്‍ ബാബുവിന്റെ വള്ളത്തിലെ തൊഴിലാളിയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വള്ളത്തില്‍ നിന്നും കടലിലേക്ക് വീണ രാജേഷിനെ കണ്ടെത്താനായി വള്ളത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന്, സ്ഥലത്തെത്തിയ കോസ്റ്റല്‍ പൊലീസ് സംഘം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സംഭവസ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മാതാവ്: അമ്മിണി. ഭാര്യ: കവിത
Third Eye News Live
0
Tags :