ഉപഭോക്താക്കളില്‍ വൻ തുക അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആക്ഷേപം….! കെഎസ്‌ഇബി സ്മാര്‍ട് മീറ്റര്‍ ടെണ്ടര്‍ നടപടികള്‍ മരവിപ്പിച്ചു; വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിനായി കാത്തിരിപ്പ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കെഎസ്‌ഇബി സ്മാര്‍ട് മീറ്റര്‍ പദ്ധതി ടെണ്ടര്‍ മരവിപ്പിച്ചു.

വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ടെണ്ടര്‍ നടപടികളുമായി കെഎസ്‌ഇബി മുന്നോട്ട് പോകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപഭോക്താക്കളില്‍ വൻ തുക അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരു മീറ്ററിന് 9000 രൂപ വേണ്ടി വരും എന്നായിരുന്നു കണക്ക്. ഇതു ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാൻ ആയിരുന്നു ആലോചന.

സിഐടിയു അടക്കം തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ നിലപാടെടുത്തിരുന്നു.
വൈദ്യുതി മീറ്ററുകള്‍ ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനായിരുന്നു തീരുമാനം.

വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന പരിഷ്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഊര്‍ജ്ജ മാന്ത്രാലയം സ്മാര്ട് മീറ്ററുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദശിച്ചത്.

വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കാരിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് കേന്ദ്രസര്‍ക്കാര്‍ ടോട്ടക്‌സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം കൊണ്ടുവന്നതെന്നും ഇതിന് വഴങ്ങേണ്ട എന്നുമായിരുന്നു തൊഴിലാളികളുടെ നിലപാട്.