video
play-sharp-fill

കെഎംഎസ് സിഎല്‍ ഗോഡൗണിലെ പരിശോധന; തിരുവനന്തപുരത്തും സുരക്ഷാവീഴ്ച്ച

കെഎംഎസ് സിഎല്‍ ഗോഡൗണിലെ പരിശോധന; തിരുവനന്തപുരത്തും സുരക്ഷാവീഴ്ച്ച

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎംഎസ് സിഎല്‍ ഗോഡൗണിലെ പരിശോധനയില്‍ സുരക്ഷാവീഴ്ച്ച കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ഗോഡൗണിലാണ് പരിശോധന നടത്തിയത്.

ഇവിടെ മരുന്ന് സംഭരണം സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് നടക്കുന്നത്. എറണാംകുളത്തെ ഗോഡൗണിന് ഫയര്‍ഫോഴ്സ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീ പിടുത്തതിന് കാരണം കോര്‍പ്പറേഷന്‍റെ ഗുരുതര അനാസ്ഥയെന്ന് ഫയര്‍ഫോഴ്സ് മേധാവിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

2022ലെ ഫയര്‍ ഓഡിറ്റില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും നടപ്പാക്കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. സമാനമായ വീഴ്ച തുമ്ബയിലും ഉണ്ടായതെന്നാണ് ഫയര്‍ഫോഴ്‍സിന്‍റെയും ഒപ്പം പൊലീസിന്‍റെയും വിലയിരുത്തല്‍.

Tags :