play-sharp-fill
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുര്യൻ ജോസഫിനെ സ്ഥാനാർഥിയാക്കാൻ ഇരു മുന്നണികളും ശ്രമം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുര്യൻ ജോസഫിനെ സ്ഥാനാർഥിയാക്കാൻ ഇരു മുന്നണികളും ശ്രമം തുടങ്ങി

സ്വന്തം ലേഖകൻ

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെന്നാവശ്യപ്പെട്ട് ഇരു മുന്നണികളും തന്നെ സമീപിച്ചിരുന്നുവെന്ന് സുപ്രിം കോടതി റിട്ട.ജസ്റ്റിസ് കുര്യൻ ജോസഫ്. താൻ മൽസരിക്കാനില്ലെന്ന് രണ്ടു കൂട്ടരോടും പറഞ്ഞു.സുപ്രധാനമായ ഒരു സ്ഥാനത്തിരുന്നിട്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പോകരുതെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.ശബരി മലയിലെ യുവതി പ്രവേശന വിഷയത്തിൽ പുനപരിശോധന ഹരജികൾ സുപ്രിം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയാൻ താനില്ല. ഇപ്പോൾ താൻ അഭിപ്രായം പറഞ്ഞാൽ അതിൽ പല വ്യാഖ്യാനങ്ങളും വരും അതിനാൽ വിധി വന്നതിനു ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും കുര്യൻ ജോസഫ് പറഞ്ഞു.