
12000 രൂപ ചോദിച്ചു, നല്‍കിയില്ല, 16 കാരി മകളെ കുത്തി കൊന്നു; മഞ്ചേരി കോടതിയുടെ വിധി കാത്ത് പിതാവ്
12000 രൂപ ചോദിച്ചു, നല്‍കിയില്ല, 16 കാരി മകളെ 8 തവണ കുത്തി കൊന്നു; മഞ്ചേരി കോടതിയുടെ വിധി കാത്ത് പിതാവ്
സ്വന്തം ലേഖകൻ
മഞ്ചേരി: ബംഗാള്‍ സ്വദേശിനിയായ പതിനാറുകാരിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇന്ന് വിധി പറയും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന് അഞ്ച് വര്‍ഷം ആകാറാകുമ്ബോളാണ് കേസിലെ വിധി വരുന്നത്. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന് (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂന്(16) ന്റെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.
ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള 12000 രൂപ ചോദിച്ചിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വിരോധം മൂലം പെണ്‍കുട്ടിയെ കത്തികൊണ്ട് പലതവണ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 സെപ്തംബര്‍ 28നാണ് കേസിന്നാസ്പദമായ സംഭവം.
Third Eye News Live
0
Tags :