video
play-sharp-fill

കണ്ണൂരില്‍ ഒരു വീട്ടിലെ അഞ്ചു പേര്‍ മരിച്ചനിലയില്‍.ദമ്പതികളും മൂന്ന് കുട്ടികളും ആണ് മരിച്ചത്.  ഇവർ   തമ്മിലുള്ള വിവാഹം കഴിഞ്ഞത് രണ്ടാഴ്ച മുന്‍പ്; ഇരുവരുടെയും രണ്ടാം വിവാഹം; ആദ്യ വിവാഹത്തില്‍ ഷാജിക്ക് രണ്ടു കുട്ടികള്‍; ശ്രീജയ്ക്ക് ആദ്യവിവാഹത്തില്‍ കുട്ടികള്‍ മൂന്ന്: കുട്ടികളെ കൊലപ്പെടുത്തിയത് സ്റ്റെയര്‍ കേസില്‍ കെട്ടിത്തൂക്കി; ചെറുപുഴയെ ഞെട്ടിച്ച്‌ കൂട്ടമരണം.

കണ്ണൂരില്‍ ഒരു വീട്ടിലെ അഞ്ചു പേര്‍ മരിച്ചനിലയില്‍.ദമ്പതികളും മൂന്ന് കുട്ടികളും ആണ് മരിച്ചത്. ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞത് രണ്ടാഴ്ച മുന്‍പ്; ഇരുവരുടെയും രണ്ടാം വിവാഹം; ആദ്യ വിവാഹത്തില്‍ ഷാജിക്ക് രണ്ടു കുട്ടികള്‍; ശ്രീജയ്ക്ക് ആദ്യവിവാഹത്തില്‍ കുട്ടികള്‍ മൂന്ന്: കുട്ടികളെ കൊലപ്പെടുത്തിയത് സ്റ്റെയര്‍ കേസില്‍ കെട്ടിത്തൂക്കി; ചെറുപുഴയെ ഞെട്ടിച്ച്‌ കൂട്ടമരണം.

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂരില്‍ ഒരു വീട്ടിലെ അഞ്ചു പേര്‍ മരിച്ചനിലയില്‍. കണ്ണൂര്‍ ചെറുപുഴ വാടിച്ചാലില്‍ വച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദമ്ബതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്ബതികള്‍ രണ്ടാഴ്ച മുൻപാണ് വിവാഹിതരായതെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ കൂട്ടമരണം നടന്നതിന് പിന്നിലെ കാരണം ആര്‍ക്കും അറിയില്ല.

ശ്രീജ, ഭര്‍ത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സൂരജ് (10), സുരഭി(എട്ട്), സുജിൻ (12) എന്നിവരാണ് വീട്ടില്‍ മരിച്ച ിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരായത്. ഷാജിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. ഇയാള്‍ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിന്റെ പേരില്‍ ദിവസങ്ങളായി കുടുംബത്തില്‍ പ്രശ്‌നങ്ങള്‍
നിലനില്‍ക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ദമ്ബതികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. രാവിലെ വീടിന്റെ വാതില്‍ തുറക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാത്തതും സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച്‌ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. വീടിനുള്ളില്‍ കടന്നപ്പോഴാണ് മുറിയില്‍ മൃതദേഹങ്ങള്‍ കാണുന്നത്.

കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ വീട്ടിലെ സ്റ്റെയര്‍ കേസില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നിഗമനം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ചെറുപുഴപാടിച്ചാലിലാണ് നാടിനെ നടുക്കിയ കൂട്ട മരണം ഉണ്ടായത്. കുട്ടികളായ സൂരജ്, സുജിൻ, സുരഭിഎന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുവത്തൂര്‍ സ്വദേശിനിയായശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്ബാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്.അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതില്‍. അയല്‍വാസികള്‍ സംശയം തോന്നി വിവരമറയിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പൊലിസെത്തി പൂട്ടിയ വാതില്‍ ബലപ്രയോഗത്തിലൂറ തുറക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചെറുപുഴ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിവാഹിതരായ ശേഷമാണ് ഷാജി – ശ്രീജ ദമ്ബതികള്‍ ചെറുപുഴയിലെത്തുന്നത്.

Tags :