
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത്. ചെറുപുഴ പാടിച്ചാലിലെ വച്ചാൽ എന്ന സ്ഥലത്താണ് സംഭവം.
കുട്ടികളെ ശ്വാസം മുട്ടിച്ചോ വിഷം നൽകിയോ കൊലപ്പെടുത്തിയ ശേഷം അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാജി, ശ്രീജ, ശ്രീജയുടെ മൂന്നു മക്കൾ എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയും സുഹൃത്തും തൂങ്ങിമരിച്ച നിലയിലാണുള്ളത്. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.