
ഗുജറാത്ത് വംശഹത്യ ഡോക്യുമെന്ററി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും.ഇന്ത്യയില്‍ ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
സ്വന്തം ലേഖകൻ
സിഡ്നി :ഓസ്ട്രേലിയ സന്ദര്ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ പ്രതിഷേധം ശക്തം. ഗുജറാത്ത് വംശഹത്യയില് മോദിയുടെ പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഓസ്ട്രേലിയന് പാര്‍ലമെന്റ് മന്ദിരത്തില് ബുധനാഴ്ച പ്രദര്ശിപ്പിക്കും.
ഇന്ത്യയില്‍ ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി മോദി നിര്ണായക കൂടിക്കാഴ്ച നടത്തവെയാവും മനുഷ്യാവകാശപ്രവര്ത്തകരും ജനപ്രതിനിധികളും പാര്ലമെന്റില് പ്രതിഷേധ കൂട്ടായ്മയും ഡോക്കുമെന്ററി പ്രദര്ശനവും സംഘടിപ്പിക്കുക.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹിന്ദൂസ് ഫോര്‍ ഹ്യൂമൻ റൈറ്റ്സ് ഓസ്ട്രേലിയ ആൻഡ് ന്യൂസിലൻഡ്, മുസ്ലിം കലക്ടീവ്, ദ പെരിയാര്‍ അംബേദ്കര്‍ തോട്ട് സര്‍ക്കിള്‍ ഓസ്ട്രേലിയ, ദ ഹ്യൂമനിസം പ്രോജക്‌ട് തുടങ്ങിയ സംഘടനങ്ങള് സംയുക്തമായാണ് മോദിയ്ക്കെതിരായ പ്രതിഷേധ പരിപാടികള് ആസൂത്രണം ചെയ്യുന്നത്. പാര്‍ലമെന്റിലെ ഹാള്‍ വാടകയ്ക്കെടുത്താണ് പ്രദര്‍ശനം.
അതിനു മുമ്ബായി വിവിധ എംപിമാര്‍, ജയിലിലായ മുൻ ഗുജറാത്ത് പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാഷി, ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ മുൻ ഇന്ത്യാ മേധാവിആകാര്‍ പട്ടേല്‍ എന്നിവരും സംസാരിക്കും. വിദേശ ഫണ്ട് സ്വീകരിച്ചെന്ന പേരില്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ഇന്ത്യയില്‍ കേസുണ്ട്.
പാപുവ ന്യൂഗിനി സന്ദര്‍ശനത്തിനുശേഷം ഓസ്ട്രേലിയയില്‍ എത്തിയ മോദി ചൊവ്വാഴ്ച പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം ബ്രിസ്ബെയ്നില്‍ പുതിയ കോണ്‍സുലേറ്റ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജര്‍ അധികമായുള്ള, പടിഞ്ഞാറൻ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിനെ ‘ലിറ്റില്‍ ഇന്ത്യ’ എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി പ്രഖ്യാപിച്ചു. മേദിയുടെ സന്ദര്‍ശം ബുധനാഴ്ച അവസാനിക്കും.