
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം കിൻഫ്രയിലെ തീപിടിത്തത്തില്‍ സംശയങ്ങളുന്നയിച്ച് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.
തിരുവനന്തപുരത്ത് മരുന്നു സംഭരണ കേന്ദ്രത്തില്‍ മിന്നലടിച്ച് തീപ്പിടുത്തം ഉണ്ടായ ഒറ്റപ്പെട്ട സംഭവമുണ്ടായി. ഇതിനു മുൻപ് കൊല്ലത്തു മരുന്ന് സംഭരണ കേന്ദ്രത്തിലും ഇതുപോലെ ഒറ്റപ്പെട്ട സംഭവമുണ്ടായി. കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കാലാവധി കഴിഞ്ഞ് ഗോഡൗണുകളില്‍ കെട്ടി കിടപ്പുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു വാങ്ങി കൂട്ടിയതാണ്. ഓഡിറ്റ് ചെയ്യാതെ കിടക്കുന്ന മരുന്നുകളാണിത്. ഈ മരുന്നുകള്‍ മറ്റൊരു അഴിമതിയാണ്. അതുകൊണ്ടു തന്നെ ഒരേ രീതിയിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നതെങ്ങനെഇതിനു മുൻപ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്ക നാളില്‍ മുഖ്യമന്ത്രിയുടെ വസതിയിലെ ക്ലോസ് സര്‍ക്യൂട്ട് ടി വി മാത്രം മിന്നലടിച്ച് പോയ ഒറ്റപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
അഴിമതിയുടെ പുക ചുരുളുകള്‍ അന്തരീക്ഷത്തില്‍ നിറയുമ്ബോള്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ കണക്ക് പുസ്തകം നിറയുകയാണ്.
തിരുവനന്തപുരം കെ എം എസ് സി എല്‍ ഗോഡൗണിലെ തീപ്പിടുത്തത്തില്‍ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരനും മരണപ്പെട്ടു. ഇന്നത്തെ സാഹചര്യം പരിശോധിച്ചാല്‍ ഇനിയും ഏതൊക്കെ ഗോഡൗണുകളില്‍ മിന്നലടിക്കും. എത്ര ജീവൻ പൊലിയും . എന്തായാലും മിന്നല്‍ പ്രതിയാകുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഏറുകയാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.