
കോട്ടയം സ്വദേശി മനാഫ് വാടകയ്ക്കെടുത്ത കൊച്ചിയിലെ ആഡംബരഫ്ലാറ്റിൽ നിന്നും എംഡിഎംഎയുമായി മൂന്നു യുവതികൾ അറസ്റ്റിൽ; ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന മനാഫ് ഒളിവിൽ; പിടിയിലായവരിൽ പത്തനംതിട്ട സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയും
സ്വന്തം ലേഖകൻ
കൊച്ചി: കോട്ടയം സ്വദേശി കാക്കനാട് വാടകയ്ക്കെടുത്ത ആഡംബര ഫ്ലാറ്റിൽ നിന്ന് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. എൻജിഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂല എംഐആർ ഫ്ലാറ്റിൽനിന്നാണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി തമിഴ്നാട് കുരുടംപാളയം സ്വദേശിനി ക്ലാര ജോയ്സ് (34), കുട്ടമ്പുഴ സ്വദേശിനി അഞ്ജുമോൾ (27), പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ (21) എന്നിവരെ പിടികൂടിയത്.
കോട്ടയം സ്വദേശി മനാഫാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. മനാഫും അഞ്ജുവുമാണ് രണ്ടുമാസമായി ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്. മനാഫ് ഒളിവിലാണ്. രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തു. തൃക്കാക്കര ഇൻസ്പെക്ടർ ആർ ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.