
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്.
ആദ്യ നാല് റാങ്ക്പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹാനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. ഗരിമ ലോഹിയ, ഉമാ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് രണ്ട്, മൂന്ന്, നാല് റാങ്കുകൾ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്യ വി എം ആണ് ഗഹാനാ നവ്യ ജെയിംസിന് പിന്നിൽ രണ്ടാമതെത്തിയ മലയാളി.പരീക്ഷയിൽ മുപ്പത്തിയാറാം റാങ്കാണ് ആര്യ വി എം നേടിയത്. ചൈതന്യ അശ്വതി 37, അനൂപ് ദാസ്- 38, ഗൗതം രാജ് -63 എന്നിങ്ങനെയാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മറ്റു മലയാളികൾ.
സിവിൽ സർവീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ 345 പേരാണ് യോഗ്യത നേടിയത്.