സ്വന്തം ലേഖകൻ
ആമസോൺ സ്ഥാപകനും കാമുകിയും വിവാഹിതരാകാൻ ഒരുങ്ങുന്നു.
വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2018 മുതല്‍ ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ ഫ്രാൻസിലാണ് ഇരുവരും ഇപ്പോള്‍.
2019 ല്‍ ജെഫ് ബെസോസും ലോറൻ സാഞ്ചസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മുൻ ഭാര്യ മക്കെൻസി സ്കോട്ടിലുമായുള്ള ജെഫ് ബെസോസിന്റെ വിവാഹമോചനം അന്തിമമാകുന്നതുവരെ ഇരുവരും ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ലോറൻ സാഞ്ചസും മുൻ ഭര്‍ത്താവ് ഹോളിവുഡ് എക്സിക്യൂട്ടീവ് പാട്രിക് വൈറ്റ്സെലും അതേ വര്‍ഷം തന്നെ വിവാഹമോചനം നേടിയിരുന്നു.
38 ബില്ല്യണ്‍ നഷ്ടപരിഹാരം വാങ്ങിയാണ് ബെസോസിന്‍റെ മുന്‍ ഭാര്യയായ മക്കെന്‍സി വിവാഹ മോചനം നേടിയത്. അതോടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികയായി അവര്‍ മാറി. ഇരുവര്‍ക്കും നാല് മക്കളുണ്ട്.
ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്ബന്നനാണ്. 53കാരിയായ ലോറൻ സാഞ്ചസ്, മുൻ മാധ്യമ പ്രവര്‍ത്തകയും ജീവകാരുണ്യ പ്രവര്‍ത്തകയുമാണ്. 2021-ല്‍ ഇലോണ്‍ മസ്‌ക് അദ്ദേഹത്തെ മറികടക്കുന്നതിന് മുൻപ്, 2019-ല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ബെസോസ്. 2021 വരെ ആമസോണ്‍ സിഇഒ ആയി പ്രവര്‍ത്തിച്ച ബെസോസ് പിന്നീട് ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ബ്ലൂ ഒറിജിൻ സ്ഥാപിക്കുകയും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.ഒരു ബ്രോഡ്‌കാസ്റ്റ് ജേര്‍ണലിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ച സാഞ്ചസ് ഫോക്‌സിന്റെ സോ യു തിങ്ക് യു തിങ്ക് യു ക്യാൻ ഡാൻസ് ഹോസ്റ്റ് ചെയ്യുന്നതിനും എക്‌സ്‌ട്രായില്‍ അവതാരകയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതിനിടെ ബ്ലൂ ഒറിജിൻ സ്ഥാപകന്റെ പാത പിന്തുടരാനും ബഹിരാകാശ യാത്ര ചെയ്യാനും താൻ ഉദ്ദേശിക്കുന്നതായി 2022 നവംബറില്‍ സാഞ്ചസ് പറഞ്ഞിരുന്നു.