എന്നും അരികൊമ്പനൊപ്പം;വാട്‌സാപ്പ് ഗ്രൂപ്പ് വഴി അരികൊമ്പൻ ആനയുടെ പേരില്‍ വ്യാപക തട്ടിപ്പും പണ പിരിവും;വിദേശത്തു നിന്നും എത്തുന്നത് ലക്ഷങ്ങൾ ;ഗ്രൂപ്പില്‍ അഡ്‌മിന്മാരായി വകീലന്മാരും, സെലിബ്രിറ്റികളും;സംഭവത്തിൽ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:എന്നും അരിക്കൊമ്പനൊപ്പം’എന്ന പേരില്‍
വാട്‌സാപ്പ് ഗ്രൂപ്പില്‍ അരിക്കൊമ്പൻ ആനയുടെ പേരില്‍ വ്യാപക തട്ടിപ്പും സാമ്പത്തിക പിരിവും നടത്തിയെന്ന് ആരോപണം. മലയാളത്തിലെ പ്രമുഖ നായിക നടിയുടെ സഹോദരിയുടെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് സംസ്ഥാനത്ത് ഉടനീളം നടത്തിയെന്ന ആരോപണത്തെ കുറിച്ച്‌ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

അരികൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കാൻ എന്ന പേരില്‍ നടക്കുന്ന തട്ടിപ്പില്‍ വിദേശത്തു നിന്നും എത്തുന്നത് ലക്ഷങ്ങളാണെന്നും ഉന്നതര്‍ക്കും പങ്കുണ്ടെന്നും അഡ്വ.ശ്രീജിത്ത് പെരുമനയാണ് രണ്ടുദിവസം മുമ്ബ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ‘എന്നും അരിക്കൊമ്ബനൊപ്പം’എന്ന പേരില്‍ എറണാകുളം സ്വദേശി സിറാജ് ലാല്‍ രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പില്‍ അഡ്‌മിന്മാരായിരുന്ന രശ്മി സ്റ്റാലിൻ, പ്രവീണ്‍കുമാര്‍ എന്നിവരാണ് അഡ്വ ശ്രീജിത്ത് പെരുമന മുഖേന സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് പരാതി നല്‍കിയത്. പ്രാഥമിക പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിന് ഡിജിപി പരാതി കൈമാറി. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീജിത് പെരുമനയുടെ പോസ്റ്റ് ഇങ്ങനെ:

അരികൊമ്പൻ തട്ടിപ്പിന്റെയും, ചാരിറ്റി പറ്റിപ്പിന്റെയും മ്യാരക വേര്‍ഷൻ അരികൊമ്ബാ നിന്നെ തിരുമ്ബി കൊണ്ടുവറെൻ, പണം കോടപ്പാ ക്രമസമാധാന ADGP അനേഷണം തുടങ്ങി. അരികൊമ്ബൻ ആനയുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന സൈബര്‍ കൂട്ടായ്മ തട്ടിപ്പില്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.

ക്രമസമാധാന ചുമതലയുള്ള ADGP എം ആര്‍ അജിത് കുമാര്‍ IPS നോട് അന്വേഷിക്കാനും, പരാതിക്കാരനായ എന്നെ വിവരങ്ങള്‍ അറിയിക്കുവാനും ഉത്തരവിട്ടു. അതേസമയം ‘എന്നും അരികൊമ്ബനൊപ്പം’ എന്ന തട്ടിപ്പ് ഗ്രൂപ്പിലെ കൂടുതല്‍ അംഗങ്ങള്‍ പരാതിയുമായി എത്തിയിട്ടുണ്ട്.

സാമൂഹികവിരുദ്ധ ഗ്രൂപ്പുകളെയൊക്കെ പൊലീസ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം കടലാസ് സംഘടനകളുടെ രജിസ്‌ട്രേഷൻ നിര്‍ത്തിവെക്കാൻ സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പില്‍ അഡ്‌മിനുമാരായി വകീലന്മാരും, സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ള ആളുകള്‍ ഉണ്ടെന്നും അവരെ മുൻ നിര്‍ത്തി തട്ടിപ്പിന് ശ്രമിക്കുകയാണ് എന്നും പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിവരം ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും, സൈബര്‍ ഇന്റലിജൻസിനും കൈമാറിയിട്ടുണ്ട്.

എന്നും അരിക്കൊമ്ബനൊപ്പം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന് പുറമേ എല്ലാ ജില്ലകളിലും സമാനപേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്നും അരിക്കൊമ്ബന് വേണ്ടി പണം വന്നിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ കിട്ടിയെന്നും മൂന്ന് ലക്ഷം രൂപ വരുമെന്നും ഇപ്പോഴത്തെ പരാതിക്കാരടങ്ങുന്ന അഡ്‌മിന്മാരുടെ ഗ്രൂപ്പില്‍ മുമ്ബ് മെസേജ് വന്നിരുന്നുവെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയിലുണ്ട്. സിറാജ് ലാലിന് പുറമേ വിദേശത്തുള്ള സാറാ ജേക്കബും അരിക്കൊമ്ബന്റെ പേരില്‍ പണം തട്ടിയെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു.
ഡിജിപിക്ക് പുറമേ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എൻ വേണു, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് കൈമാറി.

അതേസമയം, ഇതെ ചൊല്ലി സോഷ്യല്‍ മീഡിയിയിലും ചൂടേറിയ സംവാദം നടക്കുകയാണ്. പണം തട്ടിയെന്ന് ആരോപിക്കപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മിലാണ് തര്‍ക്കം. ഒരു തരത്തിലുള്ള പിരിവും നടന്നിട്ടില്ലെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്ബോള്‍, മറുവിഭാഗം മറിച്ചും പറയുന്നു. പിരിവ് നടന്നിട്ടില്ല എന്ന് വാദിക്കുന്നവര്‍ ശ്രീജിത്ത് പെരുമനയ്ക്ക് എതിരെ മാനനഷ്ട കേസിനും നീക്കം നടത്തുന്നുണ്ട്.