
സ്വന്തം ഭര്‍ത്താവ് നോക്കിയിരിക്കെ ഒന്നിലേറെ പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടും; ആവശ്യമുള്ള സമയങ്ങളില്‍ അടിമയെ പോലെ സഹായങ്ങള്‍ ചെയ്ത് ഭര്‍ത്താവും; വിദേശങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള കൊക്കോള്‍ഡ് സംഘങ്ങള്‍ കേരളത്തിലും സജീവം…..മണർകാട് യുവതി ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ പങ്കാളി കൈമാറ്റം ചർച്ചയാകുന്നു !
സ്വന്തം ലേഖിക
കോട്ടയം: കറുകച്ചാലില്‍ കൊല്ലപ്പെട്ട യുവതി പങ്കാളി കൈമാറ്റം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ആദ്യം പരാതി നല്‍കിയതോടെയാണ് വിദേശ രാജ്യങ്ങളില്‍ കേട്ടുപരിചയം മാത്രമുള്ള കൊക്കോള്‍ഡ് നമ്മുടെ കൊച്ചുകേരളത്തിലും സജീവമായി പ്രവര്‍ത്തിക്കുണ്ടെന്ന് പുറംലോകം അറിഞ്ഞത്.
എന്നിട്ടും ഇത്തരം സംഘങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തതാണ് കോട്ടയത്തെ പരാതിക്കാരിയായ യുവതിയുടെ ജീവനെടുത്തത്. പരാതിയുമായി മറ്റ് യുവതികള്‍ എത്താതിരുന്നതും പിടിയിലായ പുരുഷന്മാരുടെ ഭാര്യമാര്‍, തങ്ങള്‍ സ്വമേധായയാണ് മറ്റ് പുരുഷന്മാര്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന നിലപാടെടുത്തതും പങ്കാളി കൈമാറ്റ കേസിനെ ദുര്‍ബലപ്പെടുത്തി. കോട്ടയത്തെ യുവതിയുടെ പരാതി ബലാത്സംഗക്കേസായി മാറുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം പങ്കാളിയെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുന്നവരെ കൊക്കോള്‍ഡ് എന്നാണ് പറയുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ കൊക്കോള്ഡിംഗിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങളുടെ ഭാര്യ മറ്റൊരു പുരുഷനാല്‍ മയങ്ങിപ്പോയി എന്ന് ഭയപ്പെടുന്ന പുരുഷ കഥാപാത്രങ്ങളുടെ രൂപത്തിലായിരുന്നു അത്. എന്നാല്‍ ഇന്ന്, കൊക്കോള്ഡിംഗ് ചില പുരുഷന്മാര്ക്ക് ശക്തമായ ലൈംഗിക സങ്കല്പ്പമായി മാറിയിരിക്കുന്നു, അവര്‍ തങ്ങളുടെ പ്രണയ പങ്കാളി മറ്റൊരാളുമായി ലൈംഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചുള്ള ആശയത്താല്‍ ഉണര്‍ന്നിരിക്കുന്നു. സ്ത്രീകളും ഈ ഫാന്റസി പങ്കിടുന്നുണ്ടെങ്കിലും അവരുടെ എണ്ണം പുരുഷന്മാരേക്കാള് കുറവാണ്.