video
play-sharp-fill

മണിമലയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായത് വെള്ളാവൂർ സ്വദേശികൾ

മണിമലയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായത് വെള്ളാവൂർ സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മണിമലയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളാവൂർ വടകര ഭാഗത്ത് അമ്പിളി ഭവൻ വീട്ടിൽ അനൂപ് ആർ നായർ (ഉണ്ണിക്കുട്ടൻ 34),വെള്ളാവൂർ മുങ്ങാനി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ബിജു കെ.എം (49), വെള്ളാവൂർ പായിക്കുഴി ഭാഗത്ത് പായിക്കുഴിയിൽ വീട്ടിൽ സതീഷ് കുമാർ പി.റ്റി (40), ഇയാളുടെ സഹോദരനായ സന്ദീപ് പി.റ്റി (33), മണിമല കരിക്കാട്ടൂർ വാറുകുന്ന് ഭാഗത്ത് മുത്തേടത്ത് വീട്ടിൽസന്ദീപ് എം.തോമസ് (33) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സംഘം ചേർന്ന് ഇന്നലെ ഉച്ചയോടുകൂടി മണിമല മൂങ്ങാനി ഭാഗത്തുള്ള ഫെഡറൽ ബാങ്കിന് സമീപം വച്ച് 43 കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ ഇയാളെ ചീത്ത വിളിക്കുകയും, സംഘംചേർന്ന് മർദ്ദിക്കുകയും, തുടർന്ന് കമ്പി വടി കൊണ്ട് അടിക്കുകയുമായിരുന്നു.

രക്ഷപ്പെടാൻ ശ്രമിച്ച ഇയാള്‍ക്ക് നേരെ ഇവർ കയ്യിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ പിടികൂടുകയുമായിരുന്നു.

ഇയാളും പ്രതികളും തമ്മിൽ കഴിഞ്ഞദിവസം വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ഇയാളെ ആക്രമിച്ചത്.

അനൂപ് ആർ നായർ, സതീഷ് കുമാർ പി.റ്റി, സന്ദീപ് പി.റ്റി, സന്ദീപ് എം.തോമസ് എന്നിവര്‍ മണിമല സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.

മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ അനിൽകുമാർ,സന്തോഷ് കുമാർ, സുനിൽ പി.പി, സി.പി.ഓ മാരായ ജിമ്മി, സാജുദ്ദീൻ,ശ്രീജിത്ത്, അനിൽ, ശ്രീകുമാർ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.