
തിരുവനന്തപുരത്ത് വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി; നഗരത്തിൽ ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാമനപുരം കാരേറ്റിൽ വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇയാൾ വർക്ക് ഷോപ്പിന് സമീപം ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണ്.
ബാബു ബന്ധുക്കളുമായും മറ്റുള്ളവരുമായും യാതൊരു ബന്ധവും സൂക്ഷിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടവരുണ്ട്. എന്നാൽ ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്.
തുടർന്ന് കിളിമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം മാറ്റുകയും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Third Eye News Live
0