video
play-sharp-fill
സംസ്ഥാനത്ത് ഇന്ന് നാല് ട്രെയിനുകൾ റദ്ദാക്കി..!! ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

സംസ്ഥാനത്ത് ഇന്ന് നാല് ട്രെയിനുകൾ റദ്ദാക്കി..!! ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികൾ മൂലം ഇന്ന് നാലു ട്രെയിനുകൾ റദ്ദാക്കി. ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ്, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ഷൊർണൂർ-നിലമ്പൂർ, നിലമ്പൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.

കണ്ണൂർ- എറണാകുളം ഇന്റർസിറ്റി തൃശൂർ വരെ മാത്രമാകും സർവീസ് നടത്തുക. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും.

Tags :