
സ്വന്തം ലേഖിക
തിരുവനന്തപുരം: രാജ്യത്ത് ആര്‍ബിഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്കിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി.
എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അറിയിപ്പികളും വാസ്തവ വിരുദ്ധമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നോട്ടുകള്‍ സ്വീകരിക്കരുത് എന്ന യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. നോട്ടുകള്‍ സ്വീകരിക്കാത്ത പരാതികള്‍ വന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ഇനി നോട്ടുകള്‍ കെഎസ്ആര്‍ടിസി സ്വീകരിക്കില്ലെന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വ്യക്തത വരുത്തുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു.



