വനയോര മേഖലയില്‍ വീണ്ടും ഭീതിപരത്തി കാട്ടുപോത്ത്; അഞ്ചംഗ സംഘത്തെ ആക്രമിച്ചു; ഒരാള്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ആശങ്ക പടര്‍ത്തി കാട്ടുപോത്തിന്റെ ആക്രമണം.

കോതമംഗലം- പൂയംകുട്ടി വനത്തില്‍ വെച്ചുണ്ടായ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അഞ്ചംഗ സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ്(55) മഞ്ചപ്പാറയില്‍ വെച്ചുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്ക് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.

കഴിഞ്ഞ ദിവസം കൊല്ലത്തും കോട്ടയത്തുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ക്ക് ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

കോട്ടയം എരുമേലിയില്‍ രണ്ട് പേരാണ് മരിച്ചത്. എരുമേലി പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവിനാകുഴിയില്‍ തോമസ് എന്നിവരാണ് ദാരുണമായി മരിച്ചത്.

ചാക്കോച്ചന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് ചികിത്സയില്‍ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.