കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് വിവാദം; പ്രിൻസിപ്പലിനെ പുറത്താക്കി സർവകലാശാല; ഷൈജുവിനെ ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോളേജിന് കത്ത് നൽകും.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്ന വിവാദത്തിൽ ഡോ. ജി.ജെ ഷൈജുവിന്റെ പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് സർവ്വകലാശാല പുറത്തിറക്കി. ഷൈജുവിനെ ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോളേജിന് കത്ത് നൽകും.

സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നൽകി. കോളജ് അധികൃതർ യൂണിവേഴ്‌സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിൻറ പേര് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയത്. ഇതേ കോളജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർഥിയാണ് എ.വിശാഖ്.

വിശാഖിനെ കേരള യൂണിവേഴ്‌സിറ്റി ചെയർമാനാക്കാനാണ് ആൾമാറാട്ടം നടത്തിയതെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിൻറെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.