
സ്വന്തം ലേഖിക
തൃശൂര്‍: കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു.
തൃശ്ശൂര്‍ ചേലക്കര കൊണ്ടാഴിയിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാവലര്‍ പൂര്‍ണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തില്‍ ആദ്യ ഘട്ടത്തില്‍ ആളുകളെ ഇറക്കിയ ശേഷം രണ്ടാം ട്രിപ്പ് ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തം ഉണ്ടാകുന്നത്.
തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തില്‍ തീ ആളിപിടിക്കുകയായിരുന്നു.
ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി. ആളുകള്‍ വാഹനത്തില്‍ ഇല്ലാതിരുന്നത് ഒഴിവാക്കിയത് വലിയൊരു ദുരന്തമാണ്. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്.



