video
play-sharp-fill

ആത്മഹത്യാ ഭീഷണി മുഴക്കിയും, കുട്ടികളെ കൊലപ്പെടുത്തുമെന്ന് പറഞ്ഞും, ന​ഗ്നദൃശ്യങ്ങൾ സഹോദരങ്ങൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഷിനോ ജൂബിയെ കാഴ്ചവെച്ചത് എട്ടിലധികം പുരുഷന്മാർക്ക്; അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ ജൂബിയും ഷിനോയും കോട്ടയം കേന്ദ്രമായി പ്രവർത്തിച്ച പങ്കാളി കൈമാറ്റക്കേസിൽ എത്തിപ്പെട്ടത് ഷിനോ വിദേശത്ത്പോയി മടങ്ങിയെത്തിയതിനു പിന്നാലെ; ഭാര്യമാരെ പങ്കുവെച്ചാല്‍ മറ്റ് യുവതികളുമായി സൗജന്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാം എന്ന നേട്ടം ഷിനോയെ കൊണ്ടെത്തിച്ചത് സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റക്കേസിലേക്ക്

ആത്മഹത്യാ ഭീഷണി മുഴക്കിയും, കുട്ടികളെ കൊലപ്പെടുത്തുമെന്ന് പറഞ്ഞും, ന​ഗ്നദൃശ്യങ്ങൾ സഹോദരങ്ങൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഷിനോ ജൂബിയെ കാഴ്ചവെച്ചത് എട്ടിലധികം പുരുഷന്മാർക്ക്; അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ ജൂബിയും ഷിനോയും കോട്ടയം കേന്ദ്രമായി പ്രവർത്തിച്ച പങ്കാളി കൈമാറ്റക്കേസിൽ എത്തിപ്പെട്ടത് ഷിനോ വിദേശത്ത്പോയി മടങ്ങിയെത്തിയതിനു പിന്നാലെ; ഭാര്യമാരെ പങ്കുവെച്ചാല്‍ മറ്റ് യുവതികളുമായി സൗജന്യമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാം എന്ന നേട്ടം ഷിനോയെ കൊണ്ടെത്തിച്ചത് സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റക്കേസിലേക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്തെന്ന കേസിൽ പരാതിക്കാരിയായ യുവതിയെ വീട്ടിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി കഴിഞ്ഞദിവസമായിരുന്നു. കോട്ടയം ജില്ലയിലെ മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി ജേക്കബ് (26) ആണ് കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭർത്താവ് ഷിനോ മാത്യു വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിലാണ്. ഭർത്താവുമായി അകന്നുകഴിയുന്ന ജൂബിയും മക്കളും സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

ഇന്നലെ രാവിലെ മാതാപിതാക്കളും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു ഷിനോ വീട്ടിലെത്തി കൊല നടത്തിയത്. സംസ്ഥാനത്തെ ഏറെ വിവാദമായൊരു സംഭവമായിരുന്നു ഏകദേശം ഒരു വർഷം മുൻപ് കോട്ടയം കേന്ദ്രമായി പ്രവർത്തിച്ച പങ്കാളി കൈമാറ്റക്കേസ്. അന്ന് യുവതി തന്റെ ഭർത്താവ് അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണു കേസ് എടുത്തത്. ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന സംഘത്തിൽ ചേരാൻ എത്തുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ടു മണിക്കൂറിന് 5000 രൂപ മുതൽ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യമാരുമായി വരുന്നവരുടെ പക്കൽ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭർത്താവ് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. 2014 ആയിരുന്നു ജൂബിയും ഷിനോയും തമ്മിലുള്ള വിവാഹം നടന്നത്.

അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഷിനോ വിദേശത്തേക്കു പോയിരുന്നു. ഭർത്താവ് നാട്ടിൽ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിർബന്ധിച്ചു തുടങ്ങിയതെന്നാണ് വിവരം.

നിർബന്ധം അസഹ്യമായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയെ പരപുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് സമ്മതിപ്പിച്ചത് മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. എട്ടുപേരാണ് ഭർത്താവിന്റെ സഹായത്തോടെ യുവതിയെ പീഡിപ്പിച്ചത്.

വിസമ്മതിച്ചപ്പോൾ ഒരിക്കൽ സഹോദരിയെ കെട്ടിയിട്ടുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരൻ രംഗത്തെത്തിയിരുന്നു. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരലെന്നും നിങ്ങളുടെ അമ്മ വിചാരിച്ചാൽ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞുവെന്നും യുവതിയുടെ സഹോദരൻ വ്യക്തമാക്കിയിരുന്നു.

ഒരു സ്ത്രീക്ക് ഒരിക്കലും സഹിക്കാൻ കഴിയാത്ത പ്രവർത്തികളാണ് ഭർത്താവ് തന്നോട് കാണിച്ചിട്ടുള്ളതെന്ന് യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നും ഓരോ വ്യക്തികളുമായി കിടക്കപങ്കിടാൻ നിർബന്ധിക്കുമായിരുന്നു. വിസമ്മതിക്കുമ്പോൾ പലരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും ഇത് സഹോദരങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും, സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സ്വന്തം വീട്ടിൽ വച്ചായിരുന്നു ഈ ക്രൂരതകൾ നടന്നിരുന്നതെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ആദ്യ കുട്ടിക്ക് മൂന്നു വയസ്സ് ആയതിന് ശേഷമാണ് ഭർത്താവ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ഭർത്താവ് പ്രശ്നങ്ങൾ ഒത്തു തീർത്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് തിരികെ വിളിച്ചുകൊണ്ടു പോരുകയായിരുന്നും യുവതി വെളിപ്പെടുത്തിയിരുന്നു. താൻ മറ്റു പുരുഷന്മാർക്കൊപ്പം കിടക്കുന്നതും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് കാണാനാണ് ഇഷ്ടമെന്ന് ഭർത്താവ് പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. എതിർത്തപ്പോൾ കയർ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.

മരണത്തിന് ഉത്തരവാദികൾ നിന്റെ വീട്ടുകാരാണെന്ന് എഴുതിവെക്കുമെന്ന് ഭർത്താവ് ഭീഷണി മുഴക്കി. ഭർത്താവിന്റെ നിർദേശപ്രകാരം നിരവധി പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടേണ്ടി വന്നിട്ടുണ്ടെന്നുള്ള യഥാർത്ഥ്യവും യുവതി വെളിപ്പെടുത്തി. തുടർച്ചയായി ഒന്നിലേറെപേർക്കൊപ്പം കിടക്ക പങ്കിടേണ്ടി വരികയും പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ ഇരയാകുകയും ചെയ്തതായും യുവതി പറഞ്ഞിരുന്നു.