കൊച്ചിയിൽ എംഡിഎംഎ വേട്ട; കുടുങ്ങിയത് കോട്ടയം മണർകാട് സ്വദേശികൾ; പ്രതികളില്‍നിന്നും 2.56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: മാരക രാസലഹരിയായ എം.ഡി.എം.എയുമായി കോട്ടയം സ്വദേശികള്‍ പിടിയില്‍. കോട്ടയം മണര്‍കാട് പാലക്കുഴിയില്‍ വീട്ടില്‍ മെന്‍സണ്‍(22), മണര്‍കാട് മൂലേപ്പറമ്പില്‍ വീട്ടില്‍ അബി ചെറിയാന്‍ (18) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സേതുരാമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊച്ചി സിറ്റി ഡി.സി.പി. ശശിധരന്റെ നിര്‍ദ്ദേശപ്രകാരം പനങ്ങാട് പോലീസ് സേ്‌റ്റഷന്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ജിന്‍സണ്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മരട്, നെട്ടൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് റോഡ് ജൂബിലി ജങ്‌ഷനു സമീപത്തുനിന്നും പ്രതികളെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളില്‍നിന്നും 2.56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. എസ്.ഐ: െസെജു, എസ്.ഐ. അനസ്, എസ്.സി.പി.ഒ: മഹേഷ്, സി.പി.ഒമാരായ മഹേഷ് കുമാര്‍, രാഹുല്‍ എന്നിവരും അനേ്വഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.