video
play-sharp-fill
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; കടുത്തുരുത്തി സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും  നാടുകടത്തി

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; കടുത്തുരുത്തി സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക

കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി.

കടുത്തുരുത്തി, പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുന്തലയിൽ വീട്ടിൽഅജി മകൻ അമൽ കെ.അജി (25) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി , സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.