
സ്വന്തം ലേഖിക
കൊല്ലം: കൊല്ലം ചടയമംഗലം ഇടക്കുപാറയില്‍ കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് സംശയം.
പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു.
അഞ്ചല്‍ ആര്‍ആര്‍ടി, അഞ്ചല്‍ ഫോറസ്റ്റ് റെയിഞ്ച് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെയാണ് ചടയമംഗലത്ത് കാട്ടുപോത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചത്. കാട്ടുപോത്തിന്റെ കാല്‍പാടുകള്‍ കണ്ടെത്തിയതാണ് ഇത്തരത്തിലൊരു സംശയത്തിന് കാരണമായത്.
നാട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കാട്ടുപോത്തിനെ കണ്ടെത്താന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.



