കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു; പ്രതി കസ്റ്റഡിയില്‍

Spread the love

കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു; പ്രതി കസ്റ്റഡിയില്‍

video
play-sharp-fill

ആലപ്പുഴ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പ്രകാശന്‍(68) ആണ് മരിച്ചത്.

കായംകുളം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരന്‍ ആയിരുന്നു ഇദ്ദേഹം. സംഭവത്തില്‍ പ്രതിയായ ഐക്യ ജങ്ഷന്‍ സ്വദേശി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഒരു പ്രകോപനവുമില്ലാതെയാണ് ഷാജഹാന്‍ ബാറിലെ സുരക്ഷാ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

അതേസമയം, പ്രതി ഷാജഹാന്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതായാണ് പോലീസ് പറയുന്നത്. മാനസികവിഭ്രാന്തി കാണിക്കുന്നതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട പ്രകാശന്‍ വിമുക്തഭടനാണ്.