
എരുമേലി കണമലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാട്ടുപോത്തിനെ മയക്കു വെടിവെക്കും..! ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്..! കോട്ടയം ഡിഫ്ഒക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകി
സ്വന്തം ലേഖകൻ
കോട്ടയം: എരുമേലി കണമലയിൽ രണ്ടു പേരെ കുത്തി കൊന്ന കാട്ടുപോത്തിനെ മയക്കു വെടിവെക്കാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്ഒക്കാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകിയത്.
അതേസമയം കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ കളക്ടർ ഉത്തരവിട്ടത് ഏറെ വിവാദമായിരുന്നു.
കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ആകില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് ആകില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്‍റെ നീക്കം. അതേസമയം, വനം വകുപ്പ് നിലപാടിനെതിരെ വീണ്ടും പ്രതിഷേധം തുടങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാർ.
അതിനിടെ, കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എരുമേലി പൊലീസ് കേസെടുത്തു. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.