
പാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു; തടി പിടിക്കാൻ കൊണ്ടുവന്ന നാട്ടാനയ്ക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. തടി പിടിക്കാന്‍ കൊണ്ടുവന്ന നാട്ടാനയ്ക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
മണ്ണാര്‍ക്കാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി കാട്ടാനക്കൂട്ടത്തെ തുരത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലടിക്കോട് ശിരുവാണിയില്‍ ഇന്നലെ രാത്രി 11.30നാണ് സംഭവം. കാടിറങ്ങിവന്ന മൂന്ന് കാട്ടാനകളാണ് നാട്ടാനയെ ആക്രമിച്ചത്. അരീക്കോട് മഹാദേവന്‍ എന്നാണ് ആനയ്ക്കാണ് പരിക്കേറ്റത്. മഹാദേവന്റെ മുന്‍വശത്തെ കാലിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബ്ദം കേട്ട് ഓടിയെത്തിയ പാപ്പാന്മാര്‍ മണ്ണാര്‍ക്കാട് ആര്‍ആര്‍ടിയെ അറിയിക്കുകയായിരുന്നു.
മണ്ണാര്‍ക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടാനക്കൂട്ടം പിരിഞ്ഞ് പോയത്. അതേസമയം ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.കരിമ്ബ- ശിരുവാണി ദേശീയപാതയില്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. ഈ മേഖലയില്‍ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണ്.